ത്രിവിക്രമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ

നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവനന്തപുരം ത്രിവിക്രമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റും ദേവസ്വം ബോർഡ് നിർമ്മിച്ച മതിൽ അപകടാവസ്ഥയിൽ.  2 കോടി മുടക്കി ക്ഷേത്ര സംരക്ഷിക്കാനായി നിർമിച്ച മതിൽ തന്നെ  ക്ഷേത്രത്തിന്  അപകട ഭീഷണിയാവുകയാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കരമനയറിൻ്റെ തീരത്ത് സ്ഥാപിച്ചതാണ് ത്രിവിക്രമംഗലം ക്ഷേത്രം. ചുറ്റുമുള്ള കൽക്കെട്ട് തകർന്നപ്പോൾ പണിതതാണ് ഈ മതിൽ. എന്നാൽ ഇന്ന്   പുരാവസ്തു വകുപ്പിൻറെ സംരക്ഷണയിലുള്ള ക്ഷേത്രത്തിൻ്റെ മതിൽ വിണ്ടു കീറിയ അവസ്ഥയിലാണ് അശാസ്ത്രീയമായി നിർമ്മിച്ച മതിൽ ക്ഷേത്രത്തിൽ ആറാട്ട് നടത്താറുള്ള കരമനയാറിലേക്കുള്ള കാഴ്ച മറച്ച അവസ്ഥയിലാണ്. ഇത് നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ മതിലിൽ ഒരു വിടവും ഇട്ടു. നിലവിൽ ക്ഷേത്രത്തിനും മതിലിനും ഇടയിൽ മണ്ണിട്ട് നിറയ്ക്കാനാണ് പദ്ധതി. അങ്ങനെ ഉണ്ടായാൽ മതിൽ ഇടിഞ്ഞു വീണ് വലിയൊരു അപകടമാകും ഉണ്ടാവുകയെന്നാണ് നാട്ടുകാർ പറയുന്നത്.