ഒല്ലാൽ ലെവൽക്രോസിൽ അറ്റകുറ്റപ്പണി; റെയിൽവേ ഗേറ്റ് അടച്ചു

കൊല്ലം പരവൂരിലെ ഒല്ലാൽ ലെവൽ ക്രോസിലെ അറ്റകുറ്റപ്പണിക്കായി റെയിൽവേ ഗേറ്റ് അടച്ചു. നാളെ വൈകിട്ട് ആറിന് തുറക്കും. ലെവൽ ക്രോസിലൂടെ പോകുന്ന വാഹനങ്ങളുടെ അടിഭാഗം പാളത്തിൽ ഇടിക്കുന്നത് പതിവായതിനാലാണ് അറ്റകുറ്റപ്പണി. അതേസമയം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും തുടര്‍നടപടി വൈകുന്നതായാണ് പരാതി.

പാരിപ്പളളി പരവൂര്‍ റോഡിലെ ഒല്ലാൽ റെയിൽവേ ഗേറ്റ് അടച്ചതോടെ മറ്റ് റോഡുകളില്‍ തിരക്കേറി. ലെവല്‍ക്രോസിലൂടെ പോകുന്ന വാഹനങ്ങളുടെ അടിഭാഗം പാളത്തിലിടിച്ച് കേടുപാട് ഉണ്ടാകുന്നത് പരാതിയ്ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാളെ വൈകിട്ട് വരെ അറ്റകുറ്റപ്പണി. പരവൂരിലേക്കും പാരിപ്പള്ളിയിലേക്കും പൂതക്കുളത്തേക്കുമുള്ള വാഹനങ്ങളാണ് വഴിമാറിപോകുന്നത്. ഇവിടെ മേല്‍പാലം നിര്‍മിക്കാന്‍ ഒരുവർഷം മുൻപ് 37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് അംഗീകാരവും കിട്ടി. നിർമാണം തുടങ്ങിയിട്ടില്ല. മേൽപ്പാലം യാഥാർഥ്യമായാൽ ഗേറ്റ് അടയ്ക്കുന്ന സമയങ്ങളില്‍ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.

  

നിലവില്‍ ബൈപാസ് റോഡുകൾക്ക് വീതി കുറവായതിനാൽ ബസുകള്‍ കടന്നുപോകുമ്പോള്‍ സമാജം റോഡില്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കാണ്്.