ഇടിഞ്ഞുവീണ ജനകീയ ഹോട്ടലിന് പുതിയ രൂപം; പുതിയ കെട്ടിടത്തിൽ ഇനി പ്രവർത്തനം

ചുമരുകള്‍ ഇടിഞ്ഞുവീണു പ്രവര്‍ത്തനം നിലച്ച തലസ്ഥാന നഗരത്തിലെ ജനകീയ ഹോട്ടല്‍ പ്രൗഡിയാര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആയിരം പേര്‍ക്കുള്ള ഭക്ഷണമായിരുന്നു ദിവസേന ഇവിടെനിന്നും വിതരണം ചെയ്തിരുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എപ്പോഴും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നാണ് ഈ ജനകീയ ഹോട്ടലിലേക്കുള്ള രൂപമാറ്റം. അടുക്കളക്ക് സമീപമുള്ള ചുമരാണ് കഴിഞ്ഞ വര്‍ഷം ഇടിഞ്ഞു വീണത്. പിന്നീട് ഗ്രാന്‍ഡ് കൃത്യമായി കിട്ടാത്തതും കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ആദ്യത്തെ ജനകീയ ഹോട്ടലായിരുന്നു ഓവര്‍ ബ്രിഡ്ജിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടല്‍. തുടര്‍ന്നും ആയിരത്തിലേറെ പേര്‍ക്ക് ദിനവും ഭക്ഷണം ചെയ്യത്തക്ക രീതിയിലായിരിക്കും പ്രവര്‍ത്തനം. നഗരസഭയുടെ കെട്ടിടത്തില്‍ തന്നെയാണ് കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.