പത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടോ ഭക്തിനിര്‍ഭരമായ സമാപനം. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ ശംഖുമുഖത്തെത്തിച്ച വിഗ്രഹം പ്രത്രേക പൂജകൾക്കു ശേഷം ആറാടിച്ചു രാത്രിയോടെ ക്ഷേത്രത്തില്‍ തിരികെയെത്തി. തിരുവിതാംകൂർ കൊട്ടാരത്തിലെ മൂലം തിരുനാൾ രാമവർമ്മ ഉടവാളേന്തി ഘോഷയാത്രയ്ക്ക് അകമ്പടിയേകി. പടിഞ്ഞാറെ നടയിൽ നിന്നും ഇറങ്ങി വെള്ള കോട്ടയിലെ ആചാര വെടിയും കഴിഞ്ഞാണ് ശ്രീപത്മനാഭനെ ശംഖുമുഖത്തെ ആറാട്ടുകടവിലേക്ക് കൊണ്ടുപോയത്. ആ സമയമത്രയും റണ്‍വേ അടച്ച് ഉത്സവം അന്തരീക്ഷത്തിലായിരിന്നു വിമാനത്താവളം പരിസരം .ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ ആറാട്ടുകടവിൽ ശ്രീപത്മനാഭനെ ആറാടിച്ചു . ക്ഷേത്രതന്ത്രി സതീഷ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ആറാട്ടു ചടങ്ങുകള്‍.