ഓട വൃത്തിയാക്കിയില്ല; വീടുകളിലേക്ക് വെളളം കയറുന്നതായി പരാതി

ഓട വൃത്തിയാക്കാത്തതു കാരണം വീടുകളിലേക്ക് വെളളം കയറുന്നതായി പരാതി. കൊല്ലം കുണ്ടറ ഇളമ്പല്ലൂരിലാണ് അംഗന്‍വാടിയായി പ്രവര്‍ത്തിച്ചിരുന്ന വീടും കനത്തമഴയില്‍ വെളളത്തിലായത്. 

മഴ കാര്യമായൊന്നു പെയ്താല്‍ വീടിനുളളില്‍ വെളളം കയറും. കുണ്ടറ ഇളമ്പള്ളൂർ ചിറയിൽ മുസ്ലീം ജമാഅത്തിന് സമീപം സ്റ്റെല്ല ഭവനിൽ ഡെൽവിൻ സഹായരാജിന്റെ വീട്ടിലാണ് വെള്ളം ദുരിതമായത്. വീടിന് സമീപമുളള ഒാട വൃത്തിയാക്കാന്‍ കുണ്ടറ പഞ്ചായത്ത് താല്‍പര്യമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇവര്‍ പറയുന്നു. പെരിനാട് കണ്ടച്ചിറ ഭാഗത്തേക്ക് പോകുന്ന ഒാടയില്‍ മണ്ണ് കയറി അടഞ്ഞിരിക്കുകയാണ്.  മറ്റ് സ്ഥലങ്ങളില്‍ നൂറിലധികം വീടുകളില്‍ വെളളം കയറുമ്പോള്‍‌ ഇതൊരു ഒറ്റപ്പെട്ട പരാതിയാണെന്ന് തോന്നാമെങ്കിലും മഴക്കാലപൂര്‍വ ശുചീകരണമൊക്കെ നടക്കുന്നില്ലെന്ന് തെളിയിക്കുന്നതാണിത്. ഒാരോ മഴക്കാലത്തും നേരിടുന്ന ദുരിതം ഇല്ലാതാക്കാന്‍ പഞ്ചായത്തിന്റെ ഇടപെടല്‍ തേടുകയാണ് കുടുംബം.