കണ്ണങ്കോട് റോഡില്‍ ദുരിത യാത്ര; അപകടങ്ങളും പതിവ്

കൊല്ലം ചിതറ പഞ്ചായത്തിലെ തോട്ടംമുക്ക് കണ്ണങ്കോട് റോഡിലെ ദുരിത യാത്രയ്ക്ക് അവസാനമില്ല. രണ്ട് പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് 

പത്തുവർഷമായിതകര്‍ന്നുകിടക്കുകയാണ്.ചിതറ പഞ്ചായത്തിലെ തോട്ടംമുക്ക് കണ്ണങ്കോട് റോഡാണിത്. വാഹനഗതാഗതം പോയിട്ട് കാൽനടയ്ക്ക് പോലും റോഡ് ഉപകാരമില്ല. 15 വർഷങ്ങൾക്കു മുന്‍പ് ടാർ ചെയ്തതാണെന്ന് നാട്ടുകാര്‍‌ പറയുന്നു. ഇപ്പോള്‍ റോഡിൽ ടാറിന്റെ പൊടിപോലും അവശേഷിക്കുന്നില്ല. 

മഴക്കാലമായതിനാൽ റോഡിലെ കുഴികള്‍ വലിയ വെള്ളക്കെട്ടുകളാകുന്നു. ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടങ്ങള്‍ക്കിടയാക്കുന്നു. ആശുപത്രിയിലേക്ക് പോകാന്‍പോലും ഒരു ഓട്ടോറിക്ഷാ വിളിച്ചാല്‍ പോലും ആരും വരുന്നില്ല.

‌    മഴപെയ്താൽ വെള്ളം ഒഴുകി പോകുവാൻ ഓട ഇല്ലാത്തതാണ് റോ‍ഡ് തകര്‍ച്ചയ്ക്ക് കാരണമാണ്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം