കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യ ജീവികളുടെ ശല്യം പതിവാകുന്നു

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യ ജീവികളുടെ ശല്യം പതിവാകുന്നു. കഴിഞ്ഞ ദിവസം തെന്‍മല ആര്യങ്കാവ് മേഖലകളില്‍ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

രാവെന്നോ പകലെന്നോ വൃത്യാസമില്ലാതെ ആനകള്‍‌ കാടിറങ്ങുകയാണ്.കൂട്ടമായി എത്തുന്ന ആനകള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കും.

വേനല്‍മഴ കനത്തതോടെ ജനവാസമേഖലയില്‍ ഉഗ്ര വിഷമുള്ള പാമ്പുകളുടെയും ശല്യമുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.