കനത്ത വേനല്‍ചൂട്; നെയ്യാറ്റിന്‍കരയിലെ വാഴകര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടം

കനത്ത വേനല്‍ചൂടില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വാഴകര്‍ഷകര്‍ക്ക്  കനത്ത നാശനഷ്ടം. പതിനയ്യായിരത്തോളം വാഴകളാണ് വേനല്‍ചൂടില്‍ ഒടിഞ്ഞുവീണത്.  എന്നാല്‍  നഷ്ടത്തേപ്പറ്റി  കണക്കെടുപ്പിന് ഉദ്യോഗസ്ഥര്‍ എത്തുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

വിളവെടുക്കാറായ ഏത്തവാഴകളാണ് നെയ്യാറ്റിന്‍കര അമരവിള പ്രദേശങ്ങളില്‍ ഒടിഞ്ഞുവീഴുന്നത്. രണ്ടു ദിവസമായി മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനെ പ്രതിരോധിക്കാനാവാതെ വാഴകള്‍ ഒടിഞ്ഞുവീഴുകയാണ്. പണം പലിശക്കെടുത്തു കൃശിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിലായി 

കര്‍ഷകന്‍ കൃഷിനാശം റവന്യൂ അധികാരികളെ അറിയിച്ചിട്ടും നാശനഷ്ടം തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെയും എത്തിയിട്ടില്ല. 

കഴിഞ്ഞ മഴയില്‍ ഉണ്ടായ നാശനഷ്ടത്തിന്  സര്‍ക്കാരില്‍ നിന്ന് ഇതുവരെയും  നഷ്ടപരിഹാരം  ലഭിച്ചിട്ടില്ല.  വേനല്‍ചൂട് ജീവിതം തകര്‍ക്കുമ്പോഴും നഷ്ടപരിഹാരമില്ലെങ്കില്‍ സമരത്തിറങ്ങാനാണ് കര്‍ഷകരുടെ ആലോചന.