കൊല്ലത്ത് കിഴക്കൻ മേഖലയിൽ വന്യജീവി ശല്യം; കണ്ണടച്ച് വനംവകുപ്പ്

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീണ്ടും വന്യ ജീവികളുടെ ശല്യം. കാട്ടുപന്നികള്‍ കടയ്ക്കലില്‍ കൃഷി നശിപ്പിച്ചു. പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.

കടയ്ക്കല്‍ വേളാര്‍വട്ടം പറയാട് ഭാഗത്താണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷം. കഴിഞ്ഞ രാത്രി പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വിളവെട്ടുപ്പിന് പാകമായിരുന്ന കപ്പയും,ചേനയും വാഴയുമൊക്കെ പിഴുതെറിഞ്ഞു.കടം വാങ്ങിയും മറ്റും കൃഷി ഇറക്കിയ ചെറുകിടകാര്‍ക്കാണ് നഷ്ടമേറയും.ചൂട് കനത്തതാണ് മൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.