സുഗത കുമാരിയുടെ ഓർമയിൽ സ്കൂളുകളിൽ ഹരിതയിടം; പദ്ധതിക്ക് തുടക്കം

കവയിത്രി സുഗതകുമാരിക്ക് ആദരമര്‍പ്പിച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹരിതയിടം ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പദ്ധതി. 

സുഗതകുമാരിയുടെ പ്രിയകവിത അധ്യാപകനുമായ കവിയും ഡോ. സുമേഷ് കൃഷണ  ചൊല്ലി. കുട്ടികള്‍ ഏറ്റുചൊല്ലി. ഇതോടെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹരിതയിടം പദ്ധതിക്ക് തുക്കമായി . ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തിക്കുന്ന 105 സ്കൂളുകളില്‍  പദ്ധതിക്ക് തുടക്കം കുറിച്ചു. സുഗതകുമാരിയുടെ പിതാവ് ബോധേശ്വര്വന്‍ പ്രാഥമിക വിദ്യാഭ്യസം നടത്തിയ നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കഡറി സ്കൂളായിരുന്നു ഉദ്ഘാടന വേദി. കെ ആന്‍സലന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ദേവതാരു, അത്തി, ഞാവല്‍ തുടങ്ങിയ വൃക്ഷതൈകളാണ് നട്ടത്.