അവഗണനയിൽ വീർപ്പുമുട്ടി വർക്കലയിലെ മിനി എസ്റ്റേറ്റ് വ്യവസായ കേന്ദ്രം

അവഗണനയിൽ വീർപ്പുമുട്ടി തിരുവനന്തപുരം വർക്കലയിലെ മിനി എസ്റ്റേറ്റ് വ്യവസായ കേന്ദ്രം. അവഗണന തുടർന്നാൽ അവശേഷിക്കുന്ന വ്യവസായ യൂണിറ്റുകളും പ്രവർത്തനം നിർത്തേണ്ടി വരുമെന്നു പരാതി. സംസ്ഥാനത്ത് വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയപ്പോഴാണ് വർക്കല പെരുങ്കുളത്തും വ്യവസായ കേന്ദ്രം സ്ഥാപിച്ചത്. 

12 വ്യവസായ യൂണിറ്റുകളുമായി ആരംഭിച്ച മിനി വ്യവസായ കേന്ദ്രത്തിൽ ഇന്ന് അവശേഷിക്കുന്നത് നാലു യൂണിറ്റുകൾ മാത്രം. കെട്ടിടങ്ങൾ പലതും ഏതു നിമിഷവും നിലംപതിയ്ക്കാറായ അവസ്ഥയിലുമാണ്. സർക്കാർ അവഗണന ഇനിയും തുടർന്നാൽ വ്യവസായ എസ്റ്റേറ്റ് തന്നെ ഇല്ലാതാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

വ്യവസായ കേന്ദ്രം നിലനിർത്താൻ വ്യവസായ വകുപ്പിന്റേയും സിഡ്കോയുടേയും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

<div style="position: relative; display: block; max-width: 1920px;"><div style="padding-top: 56.25%;"><iframe src="https://players.brightcove.net/5574321162001/SkWtgJFgRb_default/index.html?videoId=6198202162001" allowfullscreen="" allow="encrypted-media" style="position: absolute; top: 0px; right: 0px; bottom: 0px; left: 0px; width: 100%; height: 100%;"></iframe></div></div>