നാലരവർഷം; തകർന്ന വൈക്കം ടോൾ ചെമ്മനാകരി റോഡിന് ശാപമോക്ഷമായില്ല

നാലരവർഷത്തിലേറെയായി തകർന്ന് കിടക്കുന്ന വൈക്കം ടോൾ ചെമ്മനാകരി റോഡിന് ശാപമോക്ഷമായില്ല. നിർമാണത്തിനായി അറുപത് ലക്ഷം രൂപയും കരാറുകാരനെയും നിശ്ചയിച്ചതിന് ശേഷമാണ് ദുര്‍ഗതി. ഇൻഡോ അമേരിക്കൻ ആശുപത്രിയിലെത്തുന്നവർക്ക് പുറമെ മറവന്തുരുത്ത് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജനങ്ങളുടെ ദുരിതത്തിനും അറുതിയില്ല.

പടച്ചോനെ വിളിച്ചാണ് മൂന്നര കിലോമീറ്റർ ദൈര്‍ഘ്യമുള്ള ടോള്‍ ചെമ്മനാംകരി റോഡിലൂടെയുള്ള നാട്ടുകാരുടെ യാത്ര. .റോഡ് നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് അന്‍പത് ലക്ഷവും പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷവും അനുവദിച്ചിട്ട് രണ്ട് വര്‍ഷമായി. റോഡെന്ന് പണിയുമെന്ന് ചോദിക്കുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ മറുപടി ഇങ്ങനെ.

മഴയെ പഴിച്ചാണ് കരാറുകാരും ഉദ്യോഗസ്ഥരും രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചോദിച്ചപ്പോളും ഇപ്പ ശരിയാക്കിതരാമെന്ന പല്ലവി ആവര്‍ത്തിച്ചു.