നെയ്ത്തുശാലക്കെട്ടിടം കാടുകയറി നശിക്കുന്നു; പ്രവര്‍‌ത്തനം തുടങ്ങണമെന്നാണ് ആവശ്യം

ദലിത് ഹാന്‍ഡ്്ലും വിവേഴ്സ് ഇന്‍‍സ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെയ്ത്തുശാലക്കെട്ടിടം കാടുകയറി നശിക്കുന്നു. പത്തനംതിട്ട കൊടുമണ്‍ ചിലന്തിക്ഷേത്രത്തിനുസമീപമുള്ള കെട്ടിടമാണ് ഉപയോഗശൂന്യമായ നിലയിലായത്. 

കെട്ടിടത്തിന്റെ ഒരുഭാഗം നിലംപൊത്തി. അകവും പുറവും കാടുകയറി. നെയ്ത്തുശാല പ്രവര്‍‌ത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഒരുകാലത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് ഈ നെയുത്തുശാല. പട്ടിക ജാതി ഉന്നമനത്തിനായി 1985 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തടികൊണ്ടുള്ള തറികളും മഴയും വെയിലുമേറ്റ് നശിക്കുന്നവയുടെ പട്ടികയിലുണ്ട്.