പാലം ബജറ്റിൽ മാത്രം; കാക്കമൂല-തിരുവല്ലം നാടിന്റെ കാത്തിരിപ്പ്

സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ പ്രഖ്യാപിച്ച പാലം മന്ത്രിസഭയുടെ അവസാന കാലത്തുപോലും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം കാക്കമൂല കാര്‍ഷിക കോളജ് തിരുവല്ലം റോഡിലെ പാലമാണ് ബജറ്റിലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയത്. ബണ്ടിന്‍ മേലെയുള്ള റോഡ് ഇടിഞ്ഞു താഴാന്‍ തുടങ്ങിയതോടെയാണ് പാലമെന്ന ആവശ്യം ഈ പ്രദേശത്തുയര്‍ന്നത് 

കാക്കാമൂല നിന്നും തിരുവല്ലം ബൈപാസിലേക്ക് കയറുന്ന റോഡില്‍ വെള്ളായണി കായലിന് കുറുകെയുള്ള ഈ പ്രദേശത്താണ് പാലം വരാന്‍ ഒരു നാടു കാത്തിരിക്കുന്നത്.  കായലില്‍ മണ്ണിട്ട് ഉയര്‍ത്തി ബണ്ടുണ്ടാക്കി അതിനു മുകളിലാണ് വര്‍ഷങ്ങളായി ബസ് റൂട്ടുള്ള ഈ റോഡ്.  ബണ്ടു പാലം എട്ടുവര്‍ഷം മുന്‍പ് ഇടിഞ്ഞു താഴാന്‍ തുടങ്ങി. മഴക്കാലമായാല്‍ റോഡിലേക്ക് വെള്ളം കയറി സഞ്ചാരം ദുഷ്ക്കരമാകും. റോഡിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച് പാലം 

എന്ന ആവശ്യം ഉയര്‍ന്നവന്നത്  പത്തുവര്‍ഷത്തിന് മുന്‍പാണ്. പിണറായി സര്‍ക്കരിന്റെ രണ്ടാം ബജറ്റില്‍ പ്രഖ്യാപനവും നടത്തി. എന്നാല്‍ ഇതുവരെയും പാലത്തിന് തറക്കല്ലിടല്‍ പോലും നടന്നില്ല ബണ്ട് റോഡ് കായലിനെ അശുദ്ധമാക്കുന്നുവെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലം നിര്‍മാണം അനിവാര്യമെന്നായിരുന്നു സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ മാരുടെയും നിലപാട്. ബജറ്റില്‍ പാലം പ്രഖ്യാപിച്ചതിന് ശേഷം മണ്ണ് പരിശോധനയും കഴിഞ്ഞിരുന്നു. സര്‍വെ ഉള്‍പ്പടെ പൂര്‍ത്തിയാക്കി പാലം യഥാര്‍ത്ഥ്യമാകുന്ന് വൈകരുതെന്നാണ് ഒരു നാടിന്റെ അഭ്യര്‍ഥന