നങ്കൂരമിട്ട് സർക്കാർ ബോട്ടുകൾ; മത്സ്യബന്ധനത്തിന് തടസമെന്ന് പരാതി

വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടിരിക്കുന്ന സര്‍ക്കാര്‍ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് തടസമാകുന്നുവെന്ന് വിമര്‍ശനവുമായി മല്‍സ്യതൊഴിലാളികള്‍. വള്ളങ്ങള്‍ 

തീരത്തോട് അടുപ്പിക്കിനാകാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് മല്‍സ്യതൊഴിലാളികള്‍ ആരോപിച്ചു. വള്ളങ്ങള്‍ തീരത്തോട് ചേര്‍ത്തിടാന്‍ 

കഴിയുംവിധം ബോട്ടുകള്‍ ക്രമീകരിക്കണമെന്നാണ്  ഉയരുന്നു ആവശ്യം  നൂറ് കണക്കിന് വള്ളങ്ങളാണ് വിഴിഞ്ഞം തീരത്തുനിന്ന് മീന്‍പിടുത്തത്തിന് പോകുന്നത്. തിരികെ എത്തുന്ന വള്ളങ്ങള്‍ തീരത്തോട് ചേര്‍ന്നു കെട്ടിയിട്ടുന്നതാണ് രീതി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു ബോട്ടുകള്‍ ഉള്‍പ്പടെ മൂന്ന് ബോട്ടുകള്‍ തീരത്ത് നങ്കൂരമിട്ടതോടെ ബുദ്ധിമുട്ടിലായത്ന് ദിവസവും മീന്‍പിടിക്കാന്‍ പോകുന്നവരാണ്. വെള്ളത്തില്‍ നീന്തി പോയി ബോട്ടില്‍ കയറേണ്ട അവസ്ഥിയലാണ് മല്‍സ്യതൊഴിലാളികള്‍ 

ബോട്ടുകളിലുടെ നടന്നു കയറിവേണം മല്‍സ്യതൊഴിലാളികള്‍ വള്ളത്തിലേക്ക് ഇറങ്ങാന്‍. ഇതിന് പലപ്പോഴും ബോട്ടിലെ ജീവനക്കാര്‍ സമ്മതിക്കില്ല. അടിന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടാത്ത ബോട്ടുകള്‍ ഹാര്‍ബറില്‍ മറ്റ് എവിടെയെങ്കിലും നങ്കൂരമിടണം എന്നാണ് ഉയരുന്ന ആവശ്യം