മല്‍സ്യത്തിന് മതിയായ വില ലഭിക്കുന്നില്ല; ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് തൊഴിലാളികൾ

കൊല്ലം അഴീക്കല്‍ ഹാര്‍ബറില്‍ മല്‍സ്യത്തിന് മതിയായ വില ലഭിക്കുന്നില്ലെന്ന് പരാതി. നീണ്ടകരയില്‍ ഉള്ളതിന്റെ പകുതി പോലും വില മീനിന് കിട്ടുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് മല്‍സ്യ തൊഴിലാളികള്‍ പറയുന്നത്.

അഴീക്കല്‍ ഹാര്‍ബറില്‍ ഇതിപ്പോള്‍ പതിവ് കാഴ്ച്ചയാണ്. കടലമ്മ കനിയുന്നുണ്ട്. പക്ഷേ മല്‍സ്യത്തിന് മതിയായ വില ലഭിക്കുന്നില്ല.കോവിഡിനെ നിയന്ത്രണങ്ങള്‍ മൂലം കച്ചവടക്കാര്‍ എത്താത്തതാണ് വില കുറയാന്‍ കാരണമെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. ലേലത്തിനായി വരുന്നവര്‍ക്ക് മതിയായ സൗകര്യവും ഹാര്‍ബറില്‍ ഇല്ല.

വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെട്ട് വേഗം പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ ആവശ്യം.