ഓണാഘോഷങ്ങൾ കെട്ടിപ്പൂട്ടി കെട്ടുകാഴ്ച്ച സമിതി; ഇക്കൊല്ലം പാവങ്ങൾക്കൊപ്പം

കോവിഡിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയെട്ടാം ഓണാഘോഷങ്ങള്‍ ഒഴിവാക്കി നിര്‍ധനരെ സഹായിക്കാന്‍ തീരുമനിച്ചിരിക്കുകയാണ് കൊല്ലം ക്ലാപ്പനയിലെ ഒരു കെട്ടുകാഴ്ച്ച സമിതി.  കൊട്ടുകാളയുടെ നിര്‍മാണത്തിനായി കരുതിവെച്ച പണം കൊണ്ട് പത്തു കുടുംബങ്ങളെ  കതിരോൻ യുവജന കാളകെട്ടു സമിതി ഏറ്റെടുക്കും.

ഓണാട്ടുകരക്കാരുടെ ഓണാഘോഷം അവസാനിക്കുന്നത് ഇരുപത്തിയെട്ടാം ഓണത്തിനാണ്. അന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലേക്ക് കരകളില്‍ നിന്നു കെട്ടുകാഴ്ച്ചകള്‍ എത്തും. എന്നാലിവര്‍ഷം  ആഘോഷങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനാണ് ക്ലാപ്പന കതിരോൻ യുവജന കാളകെട്ടു സമിതിയുെട 

തീരുമാനം. കൈവശമുള്ള പത്തുലക്ഷത്തോളം രൂപ കൊണ്ട് പത്തു കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ മുഴവന്‍ ചെലവും കാളകെട്ട് സമിതി വഹിക്കും.

കോവിഡിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയെട്ടാം ഓണാഘോഷങ്ങള്‍ വേണമോയെന്ന് ക്ഷേത്രഭരണ സമിതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഓച്ചിറക്കളി സംഘടിപ്പിച്ചതു പോലെ ചടങ്ങ് മാത്രമായി നടത്താന്‍ ആലോചനയുണ്ട്.