നശിപ്പിക്കപ്പെട്ട വിളയുമായി ഓഫീസിനുമുന്നില്‍ ധര്‍ണ; നടപടിയില്ലെന്ന് കർഷകർ

കാട്ടുപന്നികള്‍ നശിപ്പിച്ച വിളയുമായി വനംവകുപ്പ് ഓഫീസിനുമുന്നില്‍ കര്‍ഷക ധര്‍ണ. വന്യമൃഗങ്ങളുടെ ആക്രമണത്തിന് തടയിടാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചായിരുന്നു റാന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ അനുമതി ലഭിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് കര്‍ഷകരുടെ ആരോപണം. റാന്നി, മന്ദിരംപടി, ഉതിമൂട് എന്നിവിടങ്ങളില്‍ കാട്ടുപന്നി വലിയതോതില്‍ ക‍ഷി നശിപ്പിച്ചിരുന്നു. ഏറിയപങ്കും വാഴ, കപ്പ, ചേമ്പ് എന്നിവയാണ്. ഉടന്‍ നടപടി സ്വീകരിക്കുമെന്ന് റാന്നി ഫോറസ്റ്റ്  റെയ്ഞ്ചര്‍ പറഞ്ഞു.

നിലവിലുള്ള നിയമത്തില്‍ ഇനിയും ഇളവുനല്‍കിയാലെ കൂട്ടമായെത്തുന്ന പന്നികളെ ഉന്‍മൂലനം ചെയ്യാനാകു എന്ന് കര്‍ഷകര്‍ പറയുന്നു.