ടെക്നോസിറ്റിയുടെ സ്ഥലത്ത് കരിമണൽഖനനം; പരാതിയുമായി നാട്ടുകാർ

തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്തെ കളിമണ്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നു. ടെക്നോസിറ്റി ഉള്‍പ്പെടുന്ന പ്രദേശത്ത് ഖനനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് ഖനന നീക്കം നടത്തുന്നതെന്നാണ് പരാതി. പ്രതിപക്ഷ നേതാവ് ഇന്നു ടെക്നോസിറ്റി പ്രദേശം സന്ദര്‍ശിക്കും.

ലോക നിലവാരമുള്ള ഐ.ടി ക്യംപസ് എന്നതായിരുന്നു ടെക്നോസിറ്റിക്കായി സ്ഥലം ഏറ്റെടുത്തപ്പോഴുള്ള സര്‍ക്കാര്‍ വാഗ്ദാനം. ഐ.ടി കമ്പനിയായ സണ്‍ടെകിന്‍റെ ക്യാംപസ് തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ഇപ്പോഴുള്ള ഖനനനീക്കമെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല പാര്ിസ്ഥിതികാഘാതം കണക്കിലെടുത്ത് പ്രദേശത്തെ കളിമണ്‍ ഖനനം ഹരിത ട്രൈബ്യൂണലും , സുപ്ീംകോടതിയും നേരത്തെ തടഞ്ഞിരുന്നെന്നും നാട്ടുകാര്‍ പറയുന്നു

കേരള മിനറല്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍റെ ആഭിമുഖ്യത്തിലാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. പ്രദേശിക രാഷ്ട്രീയ നേതാക്കളുമായി കെഡെല്ലിന്‍റെ ചെയര്‍മാന്‍ തന്നെ ചര്‍ച്ച നടത്തി.കണ്ണൂരിലെ കേരള ക്ലേയ്സ് ആന്‍റ് സിറാമിക്സ്, കൊല്ലം കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങള്‍ക്കായാണ് കളിമണ്ണെന്നാണ് ഔദ്യോഗിക ഭാക്ഷ്യം. ഇതിനായി മംഗലപുറം പഞ്ചായത്തില്‍ പെട്ട 12ഉം,അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ 6 ഏക്കര്‍ ഭൂമിയും അധികം ഏറ്റെടുക്കാനും നീക്കമുണ്ട്. ഖനന നീക്കം വിവാദമായതോടെ പ്രതിപക്ഷ നേതാവ് ടെക്നോസിറ്റി പ്രദേശം സന്ദര്‍ശിക്കും