അതിേവഗ റയിൽപദ്ധതി; പത്തനംതിട്ടയിൽ പ്രതിഷേധം ശക്തം

അതിവേഗ റയില്‍പദ്ധതിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു. ആരാധനാലയങ്ങളും തണ്ണീര്‍തടങ്ങളും നികത്തി, ജനങ്ങളെ കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പാക്കരുതെന്നാണ് ആവശ്യം. അലൈന്‍മെന്‍റ് തിരുത്തണമെന്നാവശ്യപ്പെട്ട് കുന്നന്താനം പഞ്ചായത്തിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

നിര്‍ദ്ദിഷ്ട അതിവേഗ റയില്‍പാതയ്ക്കായി ചെങ്ങന്നൂര്‍ മുതല്‍ കോട്ടയംവരെ കിലോമീറ്ററുകളോളം ഭൂമി ഏറ്റെടുക്കേണ്ടിവരും. രൂപരേഖപ്രകാരം, പാത കടന്നുപോകുന്ന ഭാഗങ്ങളില്‍ ഏക്കറുകണക്കിന് തണ്ണീര്‍തടങ്ങളും, പാടങ്ങളും ഒപ്പം വീടുകളും, ആരാധനാലയങ്ങളുമുണ്ട്. അതിനാല്‍ , അലൈന്‍മെന്‍റ് മാറ്റി, നിലവിലെ റയില്‍പാതയ്ക്ക് സമാന്തരമായി പാത നിര്‍മിക്കണമെന്നാണ് ആവശ്യം. കുന്നന്താനം നടയ്ക്കല്‍ ക്ഷേത്രത്തിന് സമീപം നാട്ടുകാര്‍ പ്രതിഷേധിച്ചു. 

ജില്ലയുടെ ഭൂപ്രകൃതിയും, പ്രളയമടക്കം പ്രത്യേകസാഹചര്യവും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോ‌‌ട്ടുപോകാവു എന്ന് ആന്‍റോ ആന്‍റണി 

വരുംദിവസങ്ങളില്‍ ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും സമാനരീതിയില്‍ പ്രതിഷേധങ്ങള്‍ ഉയരാനാണ് സാധ്യത