ശമ്പളവും ആഹാരവുമില്ലാതെ ദുരിതം; അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം വെമ്പായത്ത് അതിഥി‌ത്തൊഴിലാളികള്‍ ശമ്പളവും ആഹാരവുമില്ലാതെ ദുരിതത്തില്‍. ഇതേ തുടര്‍ന്ന്  ക്രഷര്‍ത്തൊഴിലാളികളായ ഇവര്‍ സമരവുമായി രംഗത്തെത്തി. എന്നാല്‍ കോടതി സ്റ്റേ കാരണമാണ് സ്ഥാപനം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം

ലോക്ക്ഡൗണ്‍കാലം മുതല്‍ ശമ്പളവും ആഹാരവുമില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. പി.എസ്.റോക്ക്സ് എന്ന സ്ഥാപനത്തിലെ ആകെയുള്ള 185 തൊഴിലാളികളില്‍ 85 പേര്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ശമ്പളവും ആഹാരവും വേണമെന്നാവശ്യപ്പെട്ട് ഇവര്‍ സമരത്തിനിറങ്ങി. എന്നാല്‍ കോടതി സ്റ്റേ കാരണമാണ് അനുമതി ലഭിച്ചിട്ടും തുറക്കാന്‍ കഴിയാത്തതെന്നു മനേജ്മെന്‍റ് തൊഴിലാളികള്‍ പറഞ്ഞു. ആര്‍ക്കും ശമ്പളം നിഷേധിച്ചിട്ടില്ല