നവീകരണത്തിനൊരുങ്ങി തിരുവനന്തപുരം പൊന്നറ പാർക്ക്

തിരുവനന്തപുരം പൊന്നറ പാര്‍ക്ക് നവീകരിക്കുന്നു. സ്മാര്‍ട്സിറ്റി പദ്ധതിയുടെ ഭാഗമായാണ് ഒന്നേകാല്‍ കോടി രൂപ ചെലവില്‍ പാര്‍ക്കില്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നു മേയര്‍.കെ.ശ്രീകുമാര്‍ അറിയിച്ചു

തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിനും മധ്യേ നഗരഹൃദയത്തിലാണ് പൊന്നറ പാര്‍ക്ക്. നഗരസഭയുടെ അധീനതയിലായിരുന്നെങ്കിലും നടത്തിപ്പ് സ്വകാര്യസ്ഥാപനത്തി്നായിരുന്നു . സ്മാര്‍ട് സിറ്റിയുടെ ഭാഗമായി പാര്‍ക്ക് അടിമുടി മാറുകയാണ്. പൂന്തോട്ടവും , ഓപണ്‍ സ്റ്റേജും, ലൈറ്റിങ്ങും കൂടാതെ എല്ലാം നിരീക്ഷിക്കാന്‍ ക്യാമറയും സ്ഥാപിക്കും. മഴക്കാലത്താണ് നിര്‍മാണ പ്രവ്ര‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും മൂന്നുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറയുന്നു