ഭക്ഷ്യധാന്യവിതരണം വരെ ഗ്രൂപ്പ് തിരിഞ്ഞ്; പോരിന് ശമനമില്ലാതെ യൂത്ത് കോൺഗ്രസ്

ലോക്ക്ഡൗൺ കാലത്തും കൊല്ലത്തെ യൂത്ത്കോൺഗ്രസിൽ ഗ്രൂപ്പ് പോരിന് ശമനമില്ല. വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി സംഘടിപ്പിച്ച സമരം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് തടഞ്ഞു. ദുരിതബാധിതർക്കുള്ള ആഹാരവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും വരെ ഗ്രൂപ്പ് തിരിഞ്ഞാണ്.

വൈദ്യുതി നിരക്ക് വർധനയ്ക്കെത്തിരെ KSEB കണ്ണനെല്ലുർ ഓഫിസിന് മുന്നിലായിരുന്നു യൂത്ത്കോൺഗ്രസിൻ്റെ സമരം. കഴിഞ്ഞ ദിവസം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരത്തിലേക്ക് പ്രദേശവാസിയും എ ഗ്രൂപ്പുകാരനുമായ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തെ ക്ഷെണിച്ചില്ല. ഇതെ തുടർന്ന് ജനറൽ സെക്രട്ടറി  സ്വന്തം നിലയിൽ സമരം നടത്തി. ഇത് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പക്ഷക്കാരനായ മണ്ഡലം പ്രസിഡൻ്റ് ജ്യോതിഷ് കുമാർ തടഞ്ഞു. അണികൾ ഇടപെട്ടതുകൊണ്ടാണ് അടിയിൽ കലാശിക്കാഞ്ഞത്. ഇരുവിഭാഗവും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നൽകിയിരിക്കുയാണ്.

പ്രബലമായ ഗ്രൂപ്പുകൾ പോരാഞ്ഞിട്ട്  ഗ്രൂപ്പിനുള്ളിൽ പ്രാദേശിക നേതാക്കളൾക്ക് വരെ കൊല്ലത്ത് കോൺഗ്രസിൽ സ്വന്തം ഗ്രൂപ്പുണ്ട്.