ക്രഷറിന്റെ പ്രവര്‍ത്തനത്തിൽ പൊറുതി മുട്ടി നാട്ടുകാർ

ക്രഷറിന്റെ പ്രവര്‍ത്തനം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കൊല്ലം കടയ്ക്കല്‍ ശങ്കർ നഗർ നിവാസികൾ. പൊടി ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അന്‍പതിലധികം കുടുംബങ്ങള്‍

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ശങ്കര്‍ നഗറില്‍ ഇങ്ങിനെയാണ്. എല്ലായിടവും പൊടി.കിണറ്റിലും,മരത്തിലും,വീടിനുള്ളില്‍ വരെയും പൊടി ശല്യം. പൊടി ശ്വസിച്ച് ഒട്ടേറെ പേര്‍ നിത്യ രോഗികളായി. 

ക്രഷറിനെതിരെ നാട്ടുകാര്‍ പലയിടത്തും പരാതി കൊടുത്തു. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. നീതിക്കായി കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.