വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍; റാന്നിയില്‍ പ്രതിഷേധം ശക്തം

വന്യമൃഗശല്യത്തിനെതിരെ പത്തനംതിട്ട റാന്നിയില്‍ പ്രതിഷേധം ശക്തമാകുന്നു. കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ക്ക് കാട്ടാനയുടെ ആക്രമണവും നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണിത്. 

കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശ്കതിപ്രാപിക്കുന്നത്. റാന്നി ഫോറസ്റ്റ് ഓഫീസിലേയക്ക് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

റാന്നിമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിയിറക്കാന്‍പോലും പറ്റാത്തസാഹചര്യമാണ്. പലപ്രാവശ്യം കര്‍ഷകകൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരംനടത്തിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. കൃഷിനശിപ്പിക്കുന്നതിനൊപ്പം റാന്നി മേഖലയില്‍ നിരന്തരം കാട്ടുപന്നി ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കും ഏല്‍ക്കുന്നുണ്ട്. ഇതിനിടെയാണ്കാട്ടാനആക്രമണവും ഉണ്ടാകുന്നത്.