റാന്നിയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം; ജാഗ്രത നൽകി വനംവകുപ്പ്

പത്തനംതിട്ട റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്തു ജാഗ്രത നിർദ്ദേശം. വീടിനു പുറത്ത് ഇറങ്ങുമ്പോഴും യാത്ര പോകുമ്പോഴും ശ്രദ്ധവേണമെന്ന് അധികൃതർ പറഞ്ഞു . പോലീസ്, വനo വകുപ്പ് ഉദ്യോഗസ്ഥർ ഉച്ചഭാഷിണി വഴി പ്രദേശത്തു അറിയിപ്പ് നൽകി

ആന ഉൾക്കാട്ടിലേക്ക് കടന്നതായി ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇന്നലെ,  വാച്ചർ ബിജുമോനെ ആക്രമിച്ച ശേഷം ഒറ്റയാൻ മണിക്കൂറുകളോളം വനാതിർത്തിയിൽ തമ്പടിച്ചിരുന്നു. ആനയെ ഉൾവനത്തിലേയ്ക്ക് കടത്താൻ വനപാലകർ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. ആന ഇനിയും കാടിറങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് അത്തിക്കയം കടുമീൻചിറയിൽ കാട്ടനയുടെ ആക്രമണത്തിൽ വനം വാച്ചർ മരിച്ചത്. ഒരു നാട്ടുകാരന് 

പരുക്കേൽക്കുകയും ചെയ്തിരുന്നു. ളാഹ സ്വദേശി ബിജുവാണ് മരിച്ചത്. റാന്നി മേഖലയിൽ വന്യ ജീവി ആക്രമണം പതിവാണ്. വന്യ ജീവി ആക്രമണത്തിനെതിരെ പല പ്രാവശ്യം പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കാത്ത സാഹചര്യത്തിൽ തുടർന്ന് സമരങ്ങളും ഉണ്ടാകുന്നുണ്ട്.