പത്തനംതിട്ടയിൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം; സംഘാടകരായി ‘വിമുക്തി’യും

എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിയായ വിമുക്തിയും പത്തനംതിട്ട പ്രസ് ക്ലബും ജില്ലാ സ്പോട്സ് കൗൺസിലും സഹകരിച്ച് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ കലക്ടറേറ്റ് ഇലവനെ പോസ്റ്റൽ ഇലവൻ പരാജയപ്പെടുത്തി. 

ജില്ലാ കലക്ടർ പി.ബി.നൂഹ് മത്സരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ കലക്ടേഴ്സ് ഇലവനെ പോസ്റ്റൽ ഇലവൻ പരാജയപ്പെടുത്തി.  ആദ്യം ബാറ്റ് ചെയ്ത പോസ്റ്റൽ ഇലവൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എടുത്തു.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇറങ്ങിയ കലക്ടേഴ്സ് ഇലവന് 9 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുക്കാനെ സാധിച്ചുള്ളു. രണ്ടാം മത്സരത്തിൽ ഡോക്ടേഴ്സ് ഇലവൻ മീഡിയ ഇലവനെ പരാജയപ്പെടുത്തി. നാളെയാണ് ഫൈനൽ.