പാർട്ടിയിൽ നിന്ന് നീതിയില്ല; സിപിഎം വാർഡ് അംഗം സത്യഗ്രഹത്തിൽ

സിപിഎം ഭരിക്കുന്ന വര്‍ക്കല നഗരസഭയില്‍ നിന്ന് നീതിയില്ലെന്ന് ആരോപിച്ച് സിപി.എം വാര്‍ഡ് അംഗം തന്നെ സത്യഗ്രഹം നടത്തി. വര്‍ക്കല  കരുനലക്കോട് അഞ്ചാം വാര്‍ഡിലെ അംഗം എ. ശിശുപാലനാണ നഗരസഭക്ക്  മുന്‍പില്‍ സത്യഗ്രഹമിരുന്നത്.  ഫണ്ട് വിഹിതം നല്‍കുന്ന കാര്യത്തില്‍ അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്ന് ശിശുപാലന്‍ പറഞ്ഞു

സ്വന്തം പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്കെതിരെ സമരത്തിനിറങ്ങിയത്  പ്രതിപക്ഷമല്ല സി.പി.എമ്മിന്റെ വാര്‍ഡ് അംഗം തന്നെയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ വാര്‍ഡിന് പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സി.പി.എം വാര്‍ഡ് മെമ്പറായ ശിശുപാലന് സമരം ഇരിക്കേണ്ടിവന്നത്.  കരുനിലക്കോട് ലക്ഷം വീട് പുത്തന്‍പൂങ്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ്, പിള്ളവീട് കല്ലാഴി റോ‍ഡ്  എന്നിവ ടാര്‍ ചെയ്യാത്തത് മനപൂര്‍വമാണെന്ന് ശിശുപാലന്‍ ആരോപിക്കുന്നു. തന്റെ വാര്‍ഡിലെ ലക്ഷംവീട് കോളനിയിലെ രണ്ടു കുളങ്ങളും തണ്ണൂര്‍തടങ്ങളും നീര്‍ച്ചാലുകളും സംരക്ഷിക്കാന്‍ തന്റെ പാര്‍ട്ടി ഭരിക്കുന്ന നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന് ശിശുപാലന്‍ പറഞ്ഞു

ശിശുപാലന്‍ രാവിലെ ആരംഭിച്ച സത്യാഗ്രഹം ഉച്ചയോടെ ശിശുപാലന്‍ അവസാനിപ്പിച്ചു.  വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കുന്നില്ലെങ്കില്‍ നാളെ രാവിലെ വീണ്ടും സമരം തുടങ്ങുമെന്ന് ശിശുപാലന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നഗരസഭ അംഗം തന്നെ  സമരമിരുന്നത് സിപിഎമ്മിന് കനത്ത നാണക്കേടായി