ഫ്രീസർ തകരാറിലായി; താലൂക്ക് ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി; പരാതി

കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. ഇതേച്ചൊല്ലി മരിച്ച വീട്ടമ്മയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. നിലമേല്‍ സ്വദേശിനി സലീന ബീവിയുടെ മൃതദേഹം അഴുകിയെന്നാണ് പരാതി.

രണ്ടു ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പുറത്തെടുത്തപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. 

ശീതികരണ യന്ത്രത്തിന്റെ തകരറാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.