നാട്ടുകാർക്ക് ഭീഷണിയായി മുറിച്ച മരങ്ങൾ

മുറിച്ച മരങ്ങള്‍ നീക്കം ചെയ്യാത്തത് കൊല്ലം പരവൂരില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. ജീര്‍ണിച്ചു തുടങ്ങിയ മരക്കഷ്ണങ്ങള്‍ ഇഴ ജന്തുക്കള്‍ താവളമാക്കിയിരിക്കുകയാണ്.

അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ കഴിഞ്ഞ മഴക്കാലത്താണ് മുറിച്ചത്. തടിക്കഷ്ണങ്ങള്‍ റോഡിന്റെ വശത്ത് തന്നെ തള്ളിയിരിക്കുകയാണ്. പരവൂര്‍  പുന്നമുക്ക്, നെടുങ്ങോലം, മാവിന്‍മൂട്, സമാജം ജംക്ഷ്്നുകളിലെല്ലാം ഇങ്ങനെ തടികള്‍ കിടപ്പുണ്ട്. അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ഇവ റോഡരികില്‍ നിന്നു നിക്കം ചെയ്യണമെന്നാണ് നാട്ടുകാരുെട ആവശ്യം.

ജീര്‍ണിച്ചു തുടങ്ങിയ മരങ്ങള്‍ക്കിടയില്‍ നിന്നു പതിവായി ഇഴ‍ജന്തുക്കള്‍ വരാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.