ആനത്തോടിന് ഭീഷണിയായി മണ്ണിടിച്ചിൽ; ഉയരുന്ന ആശങ്ക

ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ പ്രധാന ജലസംഭരണിയായ പത്തനംതിട്ട ആനത്തോട് അണക്കെട്ടിന് സുരക്ഷാഭീഷണിയായി 300 മീറ്റര്‍ അകലെ  മണ്ണിടിച്ചില്‍.  ഇടിഞ്ഞുതാഴ്ന്ന ഗാലറിയിലേക്കുള്ള റോഡ് അടച്ചു. മണ്ണിടിഞ്ഞ സ്ഥലത്തിനോട് ചേര്‍ന്നാണ് അണക്കെട്ടുതുറക്കുമ്പോള്‍ വെള്ളം ഒഴുകുന്നത്. മഹാപ്രളയത്തില്‍ തകര്‍ന്ന മലയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. 

ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ പ്രധാന ജലസംഭരണിയായ ആനത്തോട് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായാണ് മണ്ണിടിച്ചില്‍. അണക്കെട്ടില്‍ നിന്ന് 300മീറ്റര്‍ മാത്രം അകലെയാണ് ഇടിഞ്ഞഭാഗം. ഇപ്പോള്‍ ഇടിഞ്ഞ ഭാഗത്തിനോട് ചേര്‍ന്ന മല രണ്ടുവര്‍ഷം മുന്‍പുണ്ടായപ്രളയത്തില്‍ വ്യാപകമായി ഇടിഞ്ഞിരുന്നു.

മണ്ണിടിയുന്ന സ്ഥലത്തിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നത് ആശങ്കപരത്തുന്നുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്തിനോട് ചേര്‍ന്നാണ് അണക്കെട്ടുതുറക്കുമ്പോള്‍ വെള്ളം ഒഴുകുന്നത്. ഗാലറി റോഡിന്റെ പകുതിയിലേറെ ഭാഗത്ത് ടാറിങ് ഇടിഞ്ഞിട്ടുണ്ട്. അവശേഷിച്ചഭാഗം വിണ്ടുകീറിയ നിലയിലുമാണ്.