പഠനവും പരിശീലനവും നൽകി ‘സ്കിൽ പാർക്ക്’; വിദ്യാർത്ഥികള്‍ക്കൊരു വഴികാട്ടി

കമ്മ്യുണിറ്റി സ്‌കിൽ പാർക്കിന്റെ ഒൻപതാമത്തെ ക്യാംപസ് പത്തനംതിട്ട കുന്നന്താനത്ത് പ്രവർത്തനംതുടങ്ങി. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ പരിശീലനത്തിനും വഴിയൊരുക്കുന്നതാണ് പദ്ധതി. നൂതനപരിശീലന സൗകര്യങ്ങളുള്ള സ്‌കിൽ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിച്ചു. 

കുന്നംന്താനം കിൻഫ്ര പാർക്കിലാണ്, അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള വ്യാവസായിക തൊഴിൽ പരിശീലനമാണ് ലക്ഷ്യം. പത്താംക്ലാസ് യോഗ്യതയുള്ളവർക്കുമുതൽ ബിരുദധാരികൾക്ക് വരെ വിവിധ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. തുടക്കത്തിൽ വിവരസാങ്കേതിക വിദ്യ, ആഭരണ ഡിസൈനിങ്, ഭാഷ പരിശീലനം, ഇലൿട്രോണിക്സ് തുടങ്ങിയവയിലാണ് കോഴ്‌സുകൾ. മുപ്പതിനായിരം ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന പാർക്കിൽ 300 പേർക്ക് ഒരേസമയം പരിശീലനംലഭിക്കും.

സെക്ടർ സ്‌കിൽ കൗൺസിലിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാകും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കുക. ജോലി ലഭ്യതയും സ്‌കിൽ പാർക്കിന്റെ ഉത്തരവാദിത്തമാണ്. കുന്നന്താനം ക്യാംപസിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു.