കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന് തുടക്കം

കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന് തുടക്കം. ഇത്തവണയും ആയിരങ്ങളാണ് ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്നത്. ഹരിതച്ചട്ടം പാലിച്ചാണ് ഈപ്രാവശ്യം വൃശ്ചികോല്‍സവം.

പന്ത്രണ്ട് ദിനരാത്രങ്ങളില്‍ പടനിലത്തു നാമജപങ്ങളും ശരണം വിളിയും നിറയും. ആല്‍ത്തറകളിലെ കല്ലുവിളക്കില്‍ നിന്നു ദീപം കുടിലുകളിലേക്ക് പകര്‍ന്നു ഭജനം ആരംഭിച്ചു. ഭജനം പാര്‍ക്കുന്നവര്‍ക്ക് പുറമേ ദിവസും ആയിരങ്ങളാണ് പരബ്രഹ്മ സന്നിധിയിലെത്തുന്നത്. 

വൃശ്ചികം പന്ത്രണ്ടിന് ആല്‍ത്തറകളില്‍ തെളിയിക്കുന്ന വിളക്ക് ദര്‍ശിച്ച ശേഷമേ ഭജനം പാര്‍ക്കുന്നവര്‍ വീട്ടിലേക്ക് മടങ്ങുള്ളു. വൃശ്ചികോല്‍സവ ദിനങ്ങളില്‍ ഹിന്ദുമത കണ്‍വെന്‍ഷന്റെ ഭാഗമായി പതിനൊന്ന് സമ്മേളനങ്ങളും നടക്കും.