മാലിന്യത്തെച്ചൊല്ലി കൊല്ലം നഗരസഭയിൽ പോര്; ഭരണപക്ഷവും കോൺഗ്രസും രണ്ട് തട്ടിൽ

മാലിന്യ സംസ്കരണത്തെ ചൊല്ലി കൊല്ലത്ത് എല്‍ഡിഫ് ഭരിക്കുന്ന നഗരസഭയും കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നു.

ശുചിത്വ സന്ദേശവുമായി നഗരസഭ അധ്യക്ഷന്റെ മഹാറാലിക്ക് പിന്നാലെ,, ബീച്ചില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ റാലി നടത്തി.

മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തിലായിരുന്നു നഗരസഭയുടെ മഹാറാലി. സിപിഎമ്മുകാരനായ മേയര്‍ നയിച്ച റാലിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരും അണിനിരന്നു. എന്നാല്‍ മാലിന്യ സംസ്ക്കരണത്തിനായി നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

ഡിസിസി അധ്യക്ഷയുടെ നേതൃത്വത്തില്‍ ബീച്ചില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭ ആസ്ഥാനത്തിന് മുന്നിലെത്തിച്ച് പ്രതിഷേധിച്ചു.നഗരസഭയ്ക്കെത്തിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നിന്നു പതിവുപോലെ ഭൂരിഭാഗം പാര്‍ട്ടി കൗണ്‍സിലര്‍മാരും വിട്ടു നിന്നു.

പെട്ടന്ന്തീരുമാനിച്ചസമരമായതിനാല്‍ കൗണ്‍സില്‍മാരെ ഔദ്യോഗികമായി ക്ഷെണിച്ചില്ലെന്നാണ് ഡിസിസി അധ്യക്ഷയുടെ വിശദീകരണം