കനാൽ കയ്യേറി വീട് നിർമാണം; അറിഞ്ഞ ഭാവമില്ലാതെ നഗരസഭ

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാര്‍ കനാല്‍ കയ്യേറി,, സ്വകാര്യ വ്യക്തി വീടു നിര്‍മിക്കുന്നതായി പരാതി. പരാതിപ്പെട്ടിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.കനാലിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടാല്‍ മഴക്കാലത്ത് പ്രദേശത്ത് വെള്ളം കയറുമെന്ന വാദവും നഗരസഭ കണക്കിലെടുക്കുന്നില്ല 

നെയ്യാറ്റിന്‍കര നഗരത്തില്‍ പൊലീസ് സ്റ്റേഷന്‍റെ സമീപത്താണ് കനാല്‍ കയ്യേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍. കനാലിലെ അനധി കൃത നിര്‍മാണംചൂണ്ടികാട്ടികലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി. ഫലമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

കനാലില്‍ സ്ലാബിട്ടാണ് നിര്‍മാണം..നഗരസഭയിലെ നിര്‍മാണ വിഭാഗവും ഒത്താശ ചെയ്യുന്നുവെന്നു വാര്‍ഡ് കൗണ്‍സിലര്‍. എന്നാല്‍ നിര്‍മാണം അനധികൃതമല്ലെന്നാണ് ഉടമയുടെ വാദം