കൊല്ലം നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലുപാലം പൊളിക്കുന്നു. പകരം നാലു കോടി രൂപ ചെലവാക്കി പുതിയ പാലം പണിയും. രാജഭരണ കാലത്ത് പണിത കല്ലുപാലം പൊളിക്കാതെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വാണിജ്യ നഗരമായിരുന്ന കൊല്ലത്തെ ശംഖുമുദ്രയുള്ള ഒരു നിര്‍മിതി കൂടി ചരിത്രമാവുകയാണ്. കൊല്ലം തോടിന് കുറുകേ നൂറ്റാണ്ടുകള്‍ മുന്‍പ് പണിത കല്ലുപാലം വരുന്ന ചൊവ്വാഴ്ച്ച പൊളിക്കും. ബലക്ഷെയമാണ് പാലം പൊളിക്കാന്‍ കാരണമെന്നാണ് വിശദീകരണം.
കല്ലുപാലത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്ന രീതിയിലായിരിക്കും പുതിയ പാലത്തിന്റെ നിർമാണമെന്ന് ഉൾനാടൻ ജലാഗതാഗത വകുപ്പ് അറിയിച്ചു. ശംഖുമുദ്രയും സംരംക്ഷിക്കും. പഴയ പാലത്തിന്റെ കല്ലു ഉപയോഗിച്ചു പുതിയ പാലത്തിന് കൈവരിയും നിർമിക്കും.