റാന്നിയിലെ ടാര്‍മിക്സിംഗ് പ്ലാന്‍റിനെതിരെ ജനരോഷം ശക്തം

പത്തനംതിട്ട റാന്നിയല്‍ ജനവാസകേന്ദ്രത്തില്‍ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധംശക്തം. പഞ്ചായത്തിന്റെയോ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയോ അനുമതിയില്ലാതെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 

റാന്നി പെരുനാട്ടിലാണ് പ്ലാന്റ് സ്ഥാപിക്കാനുളള ശ്രമം. നിരവധികുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പ്ലാന്റ് വരുന്നത് സ്ഥലത്തെ താമസക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോപണം. ടാര്‍ മിക്സിങ് പ്ലാന്റിനാവശ്യമായ യന്ത്രസാമഗ്രികള്‍ സ്വകാര്യവ്യക്തി സ്വന്തം സ്ഥലത്തെത്തിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്.

പഞ്ചായത്ത് അനുമതിയില്ലാതെയാണ് പ്ലാന്റ് നിര്‍മാണ നീക്കമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സമരം കടുതല്‍ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.