കടുത്ത അവഗണനയിൽ അടൂരിലെ സ്മാരകങ്ങൾ

അടൂരിന്റെ പെരുമ ഉയര്‍ത്തിയവര്‍ക്ക് അധികൃതര്‍ നല്‍കുന്നത് അനാദരം മാത്രം. ചലച്ചിത്ര– സാഹിത്യ പ്രതിഭകളോട് ഒരുകാലത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തോന്നിയബഹുമാനം ഇന്ന് നന്ദികേടിന്റെ സ്മാരകങ്ങളായി മാറി. പ്രവര്‍ത്തനമില്ലാതായതോടെ അടൂര്‍ഭാസി സ്മാരകമന്ദിരത്തില്‍  അദ്ദേഹത്തിന്റെ സിനിമകളുടെ പ്രിന്റുകളും, അവാര്‍ഡ് ശില്‍പ്പങ്ങളും നശിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പേരിലുള്ള റോഡില്‍ കാലങ്ങളായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.

മലയാള സിനിമയ്ക്ക് ലോകഭൂപടത്തില്‍ ഇടംനേടിത്തന്ന ചലച്ചിത്രകാരന്റെപേരിലുള്ള റോഡിന് ബോര്‍ഡിന്റെ ചന്തമെയുള്ളു. റോഡിങ്ങനെയൊക്കെയാണ്. മലയാളസാഹിത്യത്തിന് മഹത്തായസംഭാവനകള്‍ നല്‍കിയ ഇ.വി കൃഷ്ണപിള്ളയുടെ പേരിലുള്ള ഈ റോഡില്‍ അറ്റകുറ്റ പണി നടത്തിയിട്ട് വര്‍ഷങ്ങളായി.