വിളവുകുറഞ്ഞു; ദുരിതത്തിലായി അടൂരിലെ വാഴക്കര്‍ഷകർ

കൃഷിയില്‍ വിളവുകുറഞ്ഞതോടെ ദുരിതത്തിലായി പത്തനംതിട്ട അടൂരിലെ വാഴക്കര്‍ഷകര്‍. കടുത്ത വേനലിനെഅതിജീവിച്ച് ക‍ൃഷിയിറക്കിയ കര്‍ഷകര്‍ക്ക് മുതല്‍മുടക്കുപോലും കിട്ടില്ല എന്നനിലയിലാണ്.  കൃഷിവകുപ്പിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവര്‍. 

പ്രളയം നല്‍കിയ ദുരിതംകഴിഞ്ഞാണ് വാഴകര്‍ഷകര്‍ കടുത്തവേനലിനേയും മറമികടന്ന് കൃഷിയിറക്കിയത്. എന്നാല്‍ വേണ്ടത്രവിളവില്ലാതായതോടെ കൃഷിയും കച്ചവടവും ശരിക്കും നഷ്ടത്തിലായി. മണ്ണടി മണല്‍ക്കണ്ടത്തെ കൃഷിയിടങ്ങളില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ നല്ലവിളവ് ലഭിച്ചിരുന്നു.

വാഴകുലച്ച് വിളവെടുക്കാറായപ്പോള്‍ കുലകളില്‍ കായ്കളുടെ എണ്ണം കുറവായി. ഇതോടെ നട്ടുനനച്ച് പരിപാലിച്ച കര്‍ഷകനെ കാത്തിരുന്നത് ഭീമമായ നഷ്ടവും. പ്രളയത്തെതുടര്‍ന്ന് കൃഷിയിടത്തിലെ മണ്ണിന്റെ ഗുണമേന്‍മ നഷ്ടമാകാം വിളവുകുറയാന്‍കാരണമെന്നാണ് വിലയിരുത്തല്‍.