നഷ്ട കണക്കുകൾ ബാക്കിയാക്കി കശുവണ്ടിക്കാലം അവസാനിക്കുന്നു

നഷ്ട കണക്കുകൾ ബാക്കിയാക്കി കശുവണ്ടി കാലം അവസാനിക്കുന്നു. ഉൽപാദനക്കുറവും വിലത്തകർച്ചയുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.

ഒരു കാലത്ത് കശുവണ്ടിക്കാലം മലയോര കർഷകരുടെ പ്രതീക്ഷാക്കാലമായിരുന്നു. കാലാവസ്ഥ വ്യതിയാനവും ഉൽപാദന കുറവും വിലയിടിവുമെല്ലാം പ്രതീക്ഷകൾ നശിപ്പിച്ചു. ഇത്തവണ സീസണ്‍ ആരംഭിച്ച് ഒന്നരമാസം കഴിഞ്ഞാണ് കശുമാവ് പൂത്തത്. കിലോയ്ക്ക് ലഭിച്ചത് 130 രൂപയും.

ആഗോള വിപണിയിലുണ്ടായ വിലയിടിവും വിപണിയെ ബാധിച്ചു.