വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി; വേനല്‍മഴയില്‍ കൃഷിനാശം

കഴിഞ്ഞദിവസമുണ്ടായ വേനല്‍മഴയില്‍ അടൂരില്‍ വ്യാപക കൃഷിനാശം. വിളവെടുക്കാറായതും കുലച്ചതുമായ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ഭീമമായ നഷ്ടം നേരിട്ടസാഹചര്യത്തില്‍ അധികൃതരുടെ സഹായം തേടുകയാണ് കര്‍ഷകര്‍.

പ്രളയം നാശം വിതച്ചമേഖലകളില്‍ വീണ്ടെടുത്ത കൃഷിയാണ് വേനല്‍മഴയില്‍ നശിച്ചത്. തൂവയൂര്‍ തെക്ക്, വെട്ടുവയല്‍,മണ്ണടി, പുന്നക്കാട് എന്നിവിടങ്ങളിലെ കൃഷിയാണ് നശിച്ചത്. അഞ്ഞൂറിലധികം വാഴകളാണ് നശിച്ചത്. വിവിധയിടങ്ങളില്‍ കൃഷിചെയ്ത പച്ചകറികളും മഴയില്‍ നശിച്ചു. 

പ്രളയത്തിലുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ലഭിച്ചുതീരുന്നതിന് മുന്‍പാണ് വേനല്‍മഴയിലെ കൃഷിനാശം. നഷ്ടപരിഹാരതുക കൃഷിയ്ക്കുമുടക്കിയതന്റെ നാലിലൊന്നുപോലുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴയില്‍ കൃഷിനാശത്തിലൂടെ ഭീമമായ നഷംട നേരിട്ടസാഹചര്യത്തില്‍ അധികൃതരുടെ സഹായം തേടുകയാണ് കര്‍ഷകര്‍.