പരുമല തിരുമേനിയുടെ ജീവചരിത്രം ചുവര്‍ചിത്രരൂപത്തില്‍

പരുമല തിരുമേനിയുടെ ജീവചരിത്രം ആദ്യമായി ചുവര്‍ചിത്രരൂപത്തില്‍ എത്തുന്നു. തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസനപള്ളിയുടെ ആയിരത്തിമുന്നൂറാമത് വാര്‍ഷീക ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആറന്‍മുള വാസ്തുവിദ്യാഗുരുകുലത്തിലെ കലാകാരന്‍മാരാണ് 400ലേറെ ചതുരശ്രഅടിയിലുള്ള ചിത്രം വരച്ചത്. പരുമല തിരുമേനിയുടെ ജനനം മുതല്‍ കബറടക്കം വരെയുള്ള ചിത്രങ്ങളുണ്ട്. രതീഷ് അമ്പാടി കുന്നന്താനത്തിന്റെ നേതൃത്വത്തിലാണ് ചിത്രമെഴുത്ത്.

പ്രവീണ്‍ തിരുവനന്തപുരം, ശ്യാം ചെട്ടിക്കുളങ്ങരെ എന്നിവരാണ് ചിത്രമെഴുത്തിലെ മറ്റ് കലാകാരന്‍മാര്‍. ചിത്രങ്ങളുടെ അവസാന വട്ടമിനുക്കുപണികളിലാണ് കലാകാരന്‍മാര്‍. അക്രിലിക്  ആണ് ചിത്രങ്ങള്‍ വരയ്ക്കാനുപയോഗിച്ച മീഡിയം.  മൂന്നരമാസത്തിലേറെ സമയമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. മിഴതുറക്കല്‍ ചടങ്ങ് ഉള്‍പ്പെടെ പൂര്‍ണമായും പൂര്‍ത്തിയായ ശേഷമാകും അനാച്ഛാദനം.