മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; യുഡിഎഫിന് നാടകീയജയം

തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നാടകീയജയം. എൽ ഡി എഫിലെ ഒരംഗത്തിന്‍റെ വോട്ട് അസാധുവായതാണ് ഒരേ അംഗബലമുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നേടിക്കൊടുത്തത്. കോൺഗ്രസിലെ എസ് രാധാകൃഷ്ണൻ നായരാണ് പുതിയ പ്രസിഡന്‍റ്

നറുക്കെടുപ്പിലൂടെ പ്രസിഡൻിനെ തീരുമാനിക്കേണ്ടി വരുമെന്ന് കരുതിയ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തന്നെ യുഡിഎഫിന് വിജയം സമ്മാനിച്ചു . 20 അംഗപഞ്ചായത്തിൽ വോട്ടിങ് കഴിഞ്ഞപ്പോൾ എൽ ഡി എഫും യുഡിഎഫു തുല്യനിലയിലായി.  ഒൻപതേ ഒൻപതേ .  ബിജെപിയിൽ ഒരംഗം വോട്ടെടപപ്പിൽ നിന്ന് വിട്ടുനിൽക്കുകയും മറ്റൊരഗം വോട്ട് അസാധുവാക്കുകയും ചെയ്തു . എന്നാൽ ഒരു ബാലറ്റ് പേപ്പറിൽ ആരോ ഒപ്പിട്ടില്ലെന്ന് ആരോപിച്ച് യുഡിഎഫ് എഴുന്നേറ്റു. പരിശോധനയിൽ എൽ ഡി എഫിലെ എസ് ചന്ദ്രൻനായർക്ക് ശ്രീകല ചെയ്ത വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫിലെ എസ് രാധാകൃഷ്ൻ നായർ വിജയിച്ചതായി പ്രഖ്യാപിച്ചു. സത്യത്തിൻെ വിജയമാണെന്ന് രാധാകൃഷ്ണൻ നായർ പറഞ്ഞു. 

എൽ ഡി എഫ് പ്രസിഡൻ് സ്ഥാനാർഥി എൽ ജെ ഡിയുടെ എസ് ചന്ദ്രൻനായർക്ക് അവിശ്വാസ പ്രമേയത്തിലൂടെയാണ് സ്ഥാനം നഷ്ടമായിരുന്നു.ഇതിനെതുടർന്നാണ് വീണ്ടും പ്രസിഡൻ് തിരഞ്ഞെടുപ്പ് നടന്നത് . എൽ ഡി എഫ് അംഗത്തിൻെ വോട്ട് അസാധുവായത് അട്ടിമറിയാണോ സംശയം ബലപ്പെട്ടിട്ടുണ്ട്