വിഷരഹിതവിഭവമൊരുക്കാൻ കർഷകകൂട്ടായ്മ

ഭാഗവത സത്രത്തിനുള്ള അന്നദാനത്തിന് വിഷരഹിതവിഭവമൊരുക്കാന്‍ കൃഷിയിറക്കി പത്തനംതിട്ട മണ്ണടിയില്‍ ഒരുകൂട്ടം ആളുകള്‍. മണ്ണടി ഇരവീശ്വരം മഹാദേവ ക്ഷേത്രത്തിലെ സത്രത്തിനാണ് ഇങ്ങനെയൊരുതുടക്കം. 

ക്ഷേത്രത്തിന് ചുറ്റുമുള്ള കൃഷിയിടത്തിലും, ക്ഷേത്രവിശ്വാസികളുടെ സ്ഥലത്തുമാണ് കൃഷിയിറക്കുന്നത്. അന്നദാനത്തിനാവശ്യമായ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു.

നാട്ടുനന്‍മയില്‍ അന്നദാനം ഒരുക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഒരുലക്ഷത്തോളം പച്ചക്കറി തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 70000തൈകള്‍ വിതരണത്തിന് പാകമായി. ഏഴിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. കൃഷിയുടെ നടത്തിപ്പിനായി വിവിധ ആളുകള്‍ക്ക് ചുമതലയും നല്‍കി.പ്രദേശത്തുള്ള സ്വകാര്യവ്യക്തിയുടെ നഴസറിയിലാണ് തൈകള്‍ പാകമാക്കിയത്.