ഹോസ്റ്റൽ സമയത്തിലെ നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍സമയത്തിലെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. വൈകിട്ട് ആറരമണിക്ക് മുന്‍പ് ഹോസ്റ്റലില്‍തിരിച്ചെത്തണമെന്ന നിബന്ധന അപ്രായോഗികമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അധ്യാപക, രക്ഷാകര്‍തൃ സമിതി വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സി.വി.ജിജി മനോരമ ന്യൂസിനോട് പറഞ്ഞു.

ലൈബ്രറി, ലാബ് എന്നിവക്ക് ചിലവഴിക്കേണ്ടസമയം, വ്യക്തിപരമായ ആവശ്യങ്ങള്‍, പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉള്ള ബിടെക്, എംടെക്ക് വിദ്യാര്‍ഥിനികള്‍ വൈകിട്ട് ആറരക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്തണമെന്ന നിബന്ധന അപ്രയോഗിമാണെന്നാണ് അഭിപ്രായം ഉയരുന്നത്. ഇല്ലാത്ത സര്‍ക്കാര്‍ ഉത്തരവിന്റെ പേരിലാണ് തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജിലെ നിയന്ത്രണമെന്നും  വിദ്യാര്‍ഥിനികള്‍ പറയുന്നു. ഇത് അപ്രഖ്യാപിത കര്‍ഫ്യൂവാണെന്നാണ് കുട്ടികളുടെ പക്ഷം.

എന്നാല്‍ പിടിഎയോട് ആലോചിച്ച് മാത്രമെ തീരുമാനം സാധ്യമാകൂ എന്നാണ് പ്രിന്‍സിപ്പലിന്റെ പക്ഷം വീട്ടില്‍പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹോസ്റ്റലിലെ സമയനിയന്ത്രണം കാരണം മുടങ്ങുകയാണെന്നും പ്രശ്നപരിഹാരം ഉണ്ടാകും വരെ പഠിപ്പുമുടക്കി സമരം ചെയ്യുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.