ആര്യങ്കോട് ടാര്‍ മിക്സിങ് കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം ആര്യങ്കോട് പഞ്ചായത്തിലാരംഭിക്കാന്‍ പോകുന്ന ടാര്‍ മിക്സിങ് കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടാര്‍ മിക്സിങ് കേന്ദ്രം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. അതേസമയം പ്ലാന്റിനു പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആര്യങ്കോടു പഞ്ചായത്തിലെ എലിവാലന്‍ കോണത്താണ് ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകര്‍ ഒന്നടങ്കം രംഗത്തുവന്നതിനെ തുടര്‍ന്നു സ്ഥലം എം.എല്‍.എ ,സി.കെ.ഹരീന്ദ്രന്‍  അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 

പ്ലാന്റിന്റെ പ്രവര്‍ത്തനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു. പ്ലാന്റിനു പഞ്ചായത്ത് അനുമതി നല്‍കിയില്ലെന്നു സെക്രട്ടറി തന്നെ പറയുമ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തടയുന്നില്ലെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു.