സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ആഡംബര ടൂറിസ്റ്റ് ബസ്

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആലപ്പുഴയില്‍ ആഡംബര ടൂറിസ്റ്റ് ബസുമായി ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ പാക്കേജ് ഉടന്‍ ആരംഭിക്കും. 

‌മൂന്നാർ പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ആലപ്പുഴയിലെത്തുന്നവരയെും തിരിച്ചുപോകുന്നവരെയും ലക്ഷ്യമിട്ടാണ് ഡിടിപിസി പുതിയ ബസ് ഒരുക്കിയിട്ടുള്ളത്. നിലവിൽ സഞ്ചാരികൾ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. മിതമായ നിരക്കിൽ യാത്രചെയ്യാൻ അവസരം ഒരുക്കിയാല്‍ മെച്ചമുണ്ടാകുമെന്നാണ് ഡിടിപിസിയുടെ കണക്കുകൂട്ടല്‍. 33 ലക്ഷം രൂപ ചെലിലാണ് 32 സീറ്റുകളുള്ള ആഡംബര ബസ് വാങ്ങിയത്

പുഷ്ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി ടെലിവിഷൻ, തുടങ്ങി യാത്രക്കാർക്ക് സുഖകരമായ അനുഭവം നൽകുന്ന സംവിധാനങ്ങളാണ് ബസ്സിലുള്ളത്. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലയില്‍ മറ്റുചില എം.എൽ.എമാരും ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തു