ആർസിസിയിൽ പുതിയ കെട്ടിടം; ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി

ആര്‍ സി സിയുടെ വികസനചരിത്രത്തിലെ നാഴികകല്ലാണ് പുതുതായി പണികഴിപ്പിക്കുന്ന പതിനാല് നില കെട്ടിടം. റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബ്ലഡ് ബാങ്ക്, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, എല്ലാമടങ്ങുന്നതാണ്  പുതിയ കെട്ടിടം. 187 കോടി ചെലവിട്ട് നിര്‍മിക്കുന്ന ബ്ളോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.  

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ  പ്രതിരോധിക്കാൻ ജനങ്ങളും ആരോഗ്യമേഖലയും ഒരു പോലെ ശ്രദ്ധിക്ക​ണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആർസിസിയിലെ സ്ഥലപരിമിതിക്കും ഒരു പരിധിവരെ പരിഹാരമാകും. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പുതുതായി 250 കിടക്കകളും  സജ്ജീകരിക്കും.