സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് ഔഷധ സസ്യഉദ്യാനവും നക്ഷത്രവനവും

സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഔഷധ സസ്യഉദ്യാനവും നക്ഷത്രവനവും. ഇരുനൂറില്‍പരം ഔഷധസസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്. കോന്നിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തോട്ടം പരിപാലിക്കുന്നത്.

ജന്‍മനക്ഷത്ര സസ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള നക്ഷത്രവനമാണ് ഔഷധ സസ്യഉദ്യാനത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഓരോ ജന്‍മനക്ഷത്രക്കാര്‍ക്കും ഓരോവൃക്ഷങ്ങള്‍. അവയുടെ ശാസ്ത്രനാമവും ഔഷധഗുണവും പറയുന്ന ബോര്‍ഡുകളും തയാറാക്കിയിട്ടുണ്ട്. സഞ്ചാരികളെക്കൂടാതെ ബോട്ടണിവിദ്യാര്‍ഥകളും ഗവേഷക വിദ്യാര്‍ഥികളുമൊക്കെ പഠനത്തിനായി ഇവിടെ വരുന്നു.

2012ലാണ് ദേശീയ ഔഷധസസ്യബോര്‍ഡിന്റെ പ്രത്യേകപദ്ധതി വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയത്. ദശപുഷ്പങ്ങള്‍ മുതല്‍ അഗസ്ത്യവനത്തിലെ ആരോഗ്യപച്ചവരെ ഔഷധ ഉധ്യാനത്തിലുണ്ട്.