അടൂരില്‍ വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ അഴുകിനശിച്ചു

പത്തനംതിട്ട അടൂരില്‍ വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ അഴുകിനശിച്ചു. പ്രളയത്തിന് ശേഷം കൃഷിയുടെ വീണ്ടെടുപ്പിന് ശ്രമിച്ച കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. 

മണ്ണടി താഴത്തുള്ള കൃഷിയിടത്തിലെ വിളവാണ് നശിച്ചത്. വെളളരി, പാവല്‍ എന്നിവയാണ് മുഖ്യമായും നശിച്ചത്. പ്രളയകാലത്ത് ഏക്കറുകണക്കിന് കൃഷിയിടമായിരുന്നു വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് കൃഷിയോഗ്യമല്ലാത്ത ഭൂമി ഒരുമാസത്തെ ശ്രമത്തിനുശേഷമാണ് കൃഷിയോഗ്യമാക്കിയത്. 

പാവല്‍, പടവലം,കോവല്‍, പയര്‍ എന്നിവയായിരുന്നു കൃഷിചെയ്തത്. ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറഞ്ഞതിനൊപ്പം വിളനശിച്ചത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്. പ്രളയത്തെതുടര്‍ന്ന് മണ്ണിലുണ്ടായ മാറ്റമാകാം കൃഷിനാശത്തിന് കാരണമായി കര്‍ഷകര്‍ കരുതുന്നത്.